• August 16, 2021
  • 11:48 am

Niraputhari rituals will be held in temple on 16.08.2021.
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിറയും പുത്തരിയും ചടങ്ങ് 16.08.2021 തിങ്കളാഴ്ച (1196 കർക്കിടകം 31) വെളുപ്പിന് 05.55 മണിക്കു മേൽ 06.20 മണിക്കകം ഉള്ള ശുഭമുഹൂർത്തത്തിൽ നടക്കുന്നതാണ്. പത്മതീർത്ഥ കരയിൽ നിന്നും വാദ്യഘോഷങ്ങളോടെ കതിർക്കറ്റകൾ എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് കിഴക്കേനടയിൽ ഗോപുരത്തിന് താഴെയായി പൂജ ചെയ്തു ശീവേലിപ്പുര വഴി പ്രദക്ഷിണമായി അഭിശ്രവണ മണ്ഡപത്തിൽ കൊണ്ടെത്തിച്ച് അവിടെ പെരിയ നമ്പി പൂജകൾ നടത്തി ശ്രീകോവിലിനകത്തും, ഉപദേവന്മാർക്കും നിറയ്ക്കുന്നതോടൊപ്പം പുത്തറിച്ചോറും, പുത്തരി പായസവും നിവേദ്യമായി സമർപ്പിക്കുന്നു. ടി ചടങ്ങിലേക്കുള്ള കതിർകറ്റകൾ തിരുവനന്തപുരം കോർപ്പറേഷൻ മുഖാന്തിരം ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനുള്ള നടപടിയും പുരോഗമിച്ചു വരുന്നു.
കതിർ പ്രസാദവും മറ്റും ലഭിക്കുന്നതിന് ക്ഷേത്രത്തിലെ നാലു നടകളിലുള്ള കൗണ്ടറുകൾ വഴി ശീട്ടാക്കാവുന്നതാണ്

There are no comments yet.

Leave a Reply